US submarine ‘struck an object’ in Indo-Pacific region

Share this & earn $10
Published at : October 14, 2021

യു എസ് നാവിക സേനയുടെ ആണവ അന്തര്‍വാഹിനി ദക്ഷിണ ചൈന സമുദ്രത്തില്‍ അജ്ഞാത വസ്തുവില്‍ ഇടിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ സംഭവം നടന്ന സമയം അന്തര്‍വാഹിനി ഏഷ്യ പസഫിക് മേഖലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളോട് അമേരിക്കന്‍ നാവിക സേന പ്രതികരിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ആണവ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അതിവേഗ ആക്രമണ അന്തര്‍വാഹിനിയായ യു എസ് കണക്ടികട്ട്, ഇന്തോ പസഫിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ അജ്ഞാത വസ്തുവില്‍ ഇടിക്കുകയായിരുന്നു എന്നായിരുന്നു യു എസ് നാവിക സേന ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ജീവന് ഭീഷണിയായ പരിക്കുകള്‍ ആര്‍ക്കുമില്ലെന്ന് നാവിക സേന അറിയിച്ചു. ഒരു ഡസനോളം പട്ടാളക്കാര്‍ക്ക് നിസാരമായ പരിക്കുകള്‍ ഏറ്റെന്ന് നാവിക സേന വാര്‍ത്തകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു എസ് എന്‍ ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍വാഹിനി ദക്ഷിണ ചൈന സമുദ്രത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് യു എസ് എന്‍ ഐ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

. അപകടത്തില്‍ 15 യുഎസ് നാവികര്‍ക്ക് നിസാര പരിക്കേറ്റു. തെക്കന്‍ ചൈന കടലില്‍ ഓപ്പറേറ്റ് ചെയ്യുന്ന യുഎസിന്റെ ഡടട ഇീിിലരശേരൗ േഎന്ന ആണവ മുങ്ങിക്കപ്പലാണ് ഇടിച്ചത്.എന്താണ് കപ്പലിലിടിച്ചതെന്നോ ഇതിന്റെ കാരണമെന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. തെക്കന്‍ ചൈന കടലിന്റെ അധികാര പരിധിയുമായി ബന്ധപ്പെട്ട് ചൈനയും യുഎസ് പിന്തുണയ്ക്കുന്ന തായ്വാനും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കെയാണ് പുതിയ സംഭവം.ജീവഹാനിക്കിടയാക്കുന്ന അപകടമല്ല നടന്നതെന്നും മുങ്ങിക്കപ്പല്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും യുഎസ് നാവിക സേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎസ് ടെറിറ്ററിയായ ഗ്വാമിലേക്ക് മുങ്ങക്കപ്പല്‍ നീങ്ങിയെന്ന് പ്രസ്താവനയില്‍ പറയുന്നു.അഞ്ച് ദിവസം മുമ്ബാണ് സംഭവം നടന്നത്. സുരക്ഷാ പ്രശ്നം മുന്നില്‍ കണ്ട് ഇത്രയും ദിവസങ്ങള്‍ വിവരം പുറത്തു വിടാതിരിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. തെക്കന്‍ ചൈന കടലിലെ ഭൂരിഭാഗം ഭാഗവും തങ്ങളുടെ അധീനതയിലാക്കാനുള്ള ശ്രമത്തിലാണ് ചൈന. എന്നാല്‍ ഇതിനെ അയല്‍രാജ്യങ്ങളായ ഫിലിപ്പീന്‍സ്, ബ്രുണയ്, മലേഷ്യ, തായ് വാന്‍, വിയറ്റ് നാം തുടങ്ങിയവ എതിര്‍ക്കുന്നു. ഇവയില്‍ ചില രാജ്യങ്ങള്‍ക്ക് യുഎസിന്റെ പിന്തുണയുമുണ്ട്.


#ussubmarine #usnavynuclearsubmarine #indopacificregion US submarine ‘struck an object’ in Indo-Pacific region
Malayalam breaking newsKerala newsinternational news